തിരുവനന്തപുരം: പുതുതലമുറ ബാങ്കുകളുടെ വക്താക്കളായി കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പൊതുമേഖലാ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പുത്തന്‍ തലമുറ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനാണ് യു.ഡി.എഫ് സര്‍ക്കാരിന് താല്പര്യം. കൊച്ചി മെട്രോ പദ്ധതിയുടെ ആവശ്യത്തിനുള്ള തുക കൊല്ലത്തെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് ഇതിന് തെളിവാണ്.
തിരുവനന്തപുരത്തോ കൊച്ചിയിലോ ഉള്ള എസ്.ബി.ടിയുടേയോ, എസ്.ബി.ഐയുടേയൊ ബ്രാഞ്ചുകളില്‍ ഈ പണം നിക്ഷേപിച്ചില്ല. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: