കൊച്ചി: മന്ത്രി ഗണേശ് കുമാറും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും പത്തനാപുരത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കള്‍ അതിര് വിട്ട് സംസാരിക്കുന്നതിനെ യൂ.ഡി.എഫ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ മാപ്പ് പറഞ്ഞിട്ടും രാഷ്ട്രീയമായ ഒരു സമരത്തിനാണ് എല്‍ഡിഎഫ് മുതിരുന്നെങ്കില്‍ അതേ രീതിയില്‍ തന്നെ നേരിടുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊച്ചിയിലെ വ്യവഹാര ദല്ലാള്‍ നന്ദകുമാറും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: