വാഷിങ്ടണ്‍: അതിശൈത്യവും മഞ്ഞുവീഴ്ചയും അമേരിക്കയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. വരും ദിവസങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്കി. അതേസമയം മോശം കാലാവസ്ഥയെ വെല്ലുവിളിച്ച് വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും ശക്തമാവുകയാണ്.
കാലംതെറ്റി പെയ്യുന്ന മഞ്ഞു വീഴ്ചയെപ്പറ്റി ശക്തമായ മുന്നറിയിപ്പാണ് ദേശീയ കാലാവസ്ഥാ ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. ശരാശരി പത്ത് ഇഞ്ച് വരെ കട്ടിയില്‍ മഞ്ഞ് വീഴുമെന്നാണ് പ്രവചനം. കിഴക്കന്‍ തീരങ്ങളില്‍ 72 കിലോമീറ്റര്‍ വേഗതയിലാണു ശീതക്കാറ്റ് ആഞ്ഞു വീശുന്നത്. മഞ്ഞു വീഴ്ച പൊതുജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. പല സ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം തടസപ്പെട്ടു. വിമാനങ്ങള്‍ റദ്ദാക്കി.
എന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിച്ചു വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ സമരവുമായി മുന്നോട്ടു പോകുകയാണ്. “ഞങ്ങളുടെ പ്രതിഷേധം ശക്തമാണ്. ഞങ്ങളുടെ വിപ്ലവം കാലാവസ്ഥകള്‍ക്കും അപ്പുറത്താണ്. മഞ്ഞുകാലത്തിനപ്പുറം വേനല്‍ വരും വര്‍ഷം വരും. പക്ഷേ ഞങ്ങളുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും’- പ്രക്ഷോഭകാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: