തിരുവനന്തപുരം : യുപിഎ സര്‍ക്കാരില്‍ മുതിര്‍ന്ന മന്ത്രിമാര്‍ തമ്മില്‍ ആഭ്യന്തരയുദ്ധമാണ് നടക്കുന്നതെന്ന് എല്‍.കെ. അദ്വാനി അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിപ്ലവകരമായ മാറ്റം എന്ന അവകാശപ്പെട്ട വിവരാവകാശ നിയമത്തെചൊല്ലി മന്ത്രിസഭയില്‍ തന്നെ ഭിന്നതായണ്. മുന്നണി ഭരണത്തിന്റെ പരിമിതികളാണ് ഇത്തരം അഴിമതിക്കുകാരണമായതെന്നാണ് പ്രധാനമന്ത്രിയുടെ വാദം, ഇത് ശരിയല്ല. മുന്നണി ഭരണം മുമ്പും ഉണ്ടായിരുന്നു. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ചിലപ്പോള്‍ മുന്നണി രാഷ്ട്രീയംമൂലമുള്ള സമ്മര്‍ദ്ദമുണ്ടാകാം. എന്നാല്‍ ഒരു ഭരണത്തിന്റെ വിശ്വാസ്യതയെ അത് ഒരിക്കലും ബാധിക്കില്ല. അഴിമതിക്കുള്ള ന്യായീകരണമാവുന്നുമില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ രണ്ട് വര്‍ഷം ജനങ്ങള്‍ക്ക് കടുത്ത നിരാശയും അരക്ഷിതാവസ്ഥയും പ്രദാനം ചെയ്തിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. അഴിമതി നടത്തി പൊതുമുതല്‍ നഷ്ടപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് അദ്വാനി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം രാജ്യപുരോഗതിക്ക് വിനിയോഗിക്കണമെന്നതില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഏക സ്വരമാണ്. എന്നാല്‍ കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.
ചരിത്രത്തിലാദ്യമായാണ് അഴിമതിയുടെ പേരില്‍ കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ പുറത്താക്കപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുന്നതും. ഏതെങ്കിലും ഒരു മന്ത്രി അഴിമതി നടത്തിയാലും സര്‍ക്കാരിനാണ് ഉത്തരവാദിത്വം. യുപിഎ സര്‍ക്കാരിനുകീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് മുതിര്‍ന്ന മന്ത്രിമാര്‍ക്ക് അറിവുണ്ടായിരുന്നുവെന്നത് വ്യക്തമായിക്കഴിഞ്ഞു. ഇവരുടെ പങ്കിനെക്കുറിച്ചും സിബിഐ അന്വേഷിക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ നിരാകരിക്കപ്പെടുകയാണ്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരായി യുപിഎ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഇന്ന് സാധാരണക്കാരനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി പണപ്പെരുപ്പം മാറി. പണപ്പെരുപ്പം ഒക്ടോബര്‍ 15ലെ കണക്കനുസരിച്ച് 11.43 ശതമാനമാണ്. പച്ചക്കറിവില 25 ശതമാനം ഉയര്‍ന്നു. എല്ലാ വസ്തുക്കള്‍ക്കും വിലവര്‍ദ്ധിക്കുന്ന ഗുരുതര സാഹചര്യമാണുള്ളത്. വ്യാവസായിക വളര്‍ച്ചയും മുരടിച്ചു. പണപ്പെരുപ്പത്തിനുകാരണം ഭക്ഷ്യസാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതിലുള്ള പാളിച്ചയും അഴിമതിയുമാണ്. കഴിഞ്ഞ 16 വര്‍ഷങ്ങളായി കര്‍ഷക ആത്മഹത്യ പെരുകുന്നുണ്ടെങ്കിലും എട്ട് വര്‍ഷത്തെ കര്‍ഷക ആത്മഹത്യയുടെ നിരക്ക് വര്‍ദ്ധനവ് ഏറെയാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു. ജമ്മുകാശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സേന വഹിച്ച പങ്ക് വളരെ വലുതാണ്. ആര്‍ംഡ് ഫോഴ്സ് സ്പെഷ്യല്‍ ആക്ട് പിന്‍വലിക്കുന്നതിനോട് യോജിപ്പില്ല. സൈനികരുടെ അധികാരം എടുത്തു കളയുന്ന, അവരുടെ മനോബലത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളോട് യോജിച്ചില്ല. ജമ്മു കാശ്മീരില്‍ അത്തരം നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് മുമ്പാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമാവും. ഇക്കാര്യത്തില്‍ ബിജെപിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ല.
അഴിമതിക്കെതിരെ ആര് നടത്തുന്ന നീക്കങ്ങളോടും സഹകരിക്കുമെന്നും അണ്ണാഹസാരെ സംഘങ്ങള്‍ക്കിടയിലെ ഭിന്നതയെക്കുറിച്ചും താന്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞും. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അനന്തകുമാര്‍, ജനറല്‍ സെക്രട്ടറിയും വക്താവുമായ രവിശങ്കര്‍ പ്രസാദ്, സെക്രട്ടറിമാരായ മുരളീധര്‍റാവു, ശ്യാം ജാജു, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: