കാസര്‍കോട്: വര്‍ഗീയ സംഘര്‍ഷം തടയാന്‍ കാസര്‍കോട് പ്രത്യേക സേന രൂപീകരിക്കുന്നതിന് ഡിഐജി ശ്രീജിത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പതിനഞ്ചോളം സ്ഥലങ്ങളിലാണ് പ്രത്യേക സേനയെ നിയോഗിക്കുക. ഇതിന്റെ ആദ്യഘട്ടമായി 900 പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍കോട് ജില്ലയിലെ ദേശീയ പാത 17 ന്റെ പടിഞ്ഞാറ് ഭാഗമാണ് സംഘര്‍ഷമേഖല. പത്തു വര്‍ഷത്തിനുള്ളില്‍ കാസര്‍കോട്ട് 1113 കേസുകളുണ്ടായി. കേസുകളില്‍ ശിക്ഷിക്കപ്പെടാത്തത് അക്രമികളുടെ വീര്യം കൂട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മതസംഘര്‍ഷം നേരിടാന്‍ സേനക്ക് പ്രത്യേക പരിശീലനം നല്‍കും.
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ മാതൃകയിലായിരിക്കണം സേന. ഈ മേഖലയില്‍ പ്രത്യേക പട്രോളിങ്ങ് സംഘത്തെ നിയോഗിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിസ്സാര പ്രശ്നങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനും ചര്‍ച്ച ചെയ്ത് പരിഹരിക്കാനും കഴിയാത്തതാണ് പ്രശ്നം സംഘര്‍ഷാവസ്ഥയില്‍ കലാശിക്കാന്‍ കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സംഘര്‍ഷങ്ങളെ രാഷ്ട്രീയ സംഘര്‍ഷങ്ങളായി ലഘൂകരിച്ച് കാണരുതെന്നും നാട്ടുകാര്‍ക്ക് അവശ്യഘട്ടങ്ങളില്‍ സമീപിക്കാന്‍ പ്രത്യേക കണ്ട്രോളിങ്ങ് റൂം തുറക്കണമെന്നും ഡിഐജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ എടുത്ത കേസുകളില്‍ പലതും രാഷ്ട്രീയ കേസുകളാക്കി മാറ്റി പ്രതികളെ വിട്ടയച്ച നടപടി സഘര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: