തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ്കുമാറിനും ചീഫ് വിപ്പ് പി.സി.ജോര്‍ജിനുമെതിരെ എല്‍ഡിഎഫ് നിയമനടപടിക്ക്. ഇരുവരുടെയും പത്താനാപുരം പ്രസംഗത്തിന്റെ പേരിലാണിത.് നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി ഗണേശ്കുമാര്‍ ഉപയോഗിച്ച വാക്കുകളും മുന്‍മന്ത്രിയും എംഎല്‍എയുമായ എ.കെ.ബാലനെതിരെ ജാതിസംബന്ധമായ ദുസ്സൂചനകള്‍ നല്കി പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും പ്രകോപനപരമാണെന്നാണ് പരാതി.
ഇതിനിടെ പി.സി.ജോര്‍ജ്ജിന്റെ വിവാദ പ്രസംഗത്തിനെതിരെ നിയമസഭയിലെ വനിത വാച്ച് ആന്‍ഡ് വാര്‍ഡ് രജനിയും പരാതി നല്‍കുമെന്നറിയുന്നു. അശ്ലീലച്ചുവയുള്ള ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്കെതിരെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്പീക്കര്‍ ജി.കാര്‍ത്തികേയനും വനിതാ വാച്ച് ആന്റ് വാര്‍ഡ് രജനി പരാതി നല്‍കുക. നിയമസഭയിലെ സംഭവങ്ങള്‍ക്കു ശേഷം രജനി തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി.ഗണേശ് കുമാര്‍ വിവാദ പ്രസ്താവന നടത്തിയ വേദിയില്‍ വ്യാഴാഴ്ച പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ സഭയിലെ കയ്യാങ്കളി സംബന്ധിച്ച് ഉന്നയിച്ച പരാമര്‍ശങ്ങള്‍ ദുസൂചന ഉള്ളതാണെന്നാകും പരാതി.
എ.കെ.ബാലനെക്കുറിച്ച്, പട്ടികജാതിക്കാരനായതിനാല്‍ താന്‍ ഒന്നും പറയുന്നില്ലെന്ന് പരിഹാസധ്വനിയിലാണ് പി.സി ജോര്‍ജ് സംസാരിച്ചത്. പട്ടികജാതി അതിക്രമനിരോധന നിയമം സെക്ഷന്‍ മൂന്ന് സബ്സെക്ഷന്‍ പത്ത് അനുസരിച്ച് ഇത് കുറ്റകരമാണ് എന്നതിനാലാണ് ബാലന് പരാതി നല്‍കുക. അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാവുന്നതാണ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതിന്. നിയമസഭയില്‍ ഗണേശ്കുമാറിനെ മിസ്റ്റര്‍ ഗണേശെന്ന് വിളിച്ചിട്ടില്ലെന്ന് കാണിച്ച് പി.സി.ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കാനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പട്ടികജാതിമന്ത്രി പി.കെ.ജയലക്ഷ്മി നിലപാട് വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: