ന്യൂദല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണെന്ന് കേരളം. ഇക്കാര്യം കാണിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. വിഷയത്തില്‍ കോടതിയുടെ മറ്റൊരു ബഞ്ച് സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചാണ് കേരളം സത്യവാങ്മൂലം നല്‍കിയത്.
അതീവാ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഉടന്‍ നടപ്പിലാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കിയാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: