കൊച്ചി: നിയന്ത്രണം വിട്ട ബൊലേറോ വാന്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം സെന്റ് ബനഡിക്റ്റ് റോഡില്‍ വെസ്റ്റേണ്‍ ക്ളേവ് ബി-5, കുര്യന് (26), രവിപുരത്ത് താമസിക്കുന്ന സുദീപ് (26) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.35 ന് കലൂര്‍ പൊറ്റക്കുഴിക്ക് സമീപമായിരുന്നു അപകടം. സുദീപിനെ അപകടം നടന്നയുടന്‍ ലിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുര്യന് രാവിലെ അഞ്ച് മണിയോടെ മരിച്ചു.
എളമക്കര സ്വദേശികളായ മനു (25), ഐസക്ക് (25) എന്നിവര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മനുവിനെയും ഐസക്കിനെയും വീട്ടിലെത്തിക്കാന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: