കറാച്ചി: യു.എന്‍ സുരക്ഷാ സമിതിയില്‍ താത്കാലിക അംഗമായി സ്ഥാനം നേടാന്‍ പാക്കിസ്ഥാനെ പിന്തുണച്ചത് ഇന്ത്യയാണെന്ന് പാക് നയതന്ത്രപ്രതിനിധി അബ്ദുള്ള ഹുസൈന് ഹാരൂണ്‍ പറഞ്ഞു. കിര്‍ഗിസ്ഥാനില്‍ നിന്നായിരുന്നു അംഗത്വത്തിനായി പാക്കിസ്ഥാന് വെല്ലുവിളി നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളായി പാക്കിസ്ഥാന് കരുതിയ പല രാജ്യങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുഹൃത്തുക്കളായിരുന്നില്ലെന്നും ഹുസൈന് കാരൂണ്‍ പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ലെബണന്റെ സീറ്റിലായിരുന്നു പാക്കിസ്ഥാന് അംഗത്വം നേടിയത്. കഴിഞ്ഞ ആറുമാസമായി അഭിമാനകരമായ ഈ സീറ്റ് സ്വന്തമാക്കാനായി പാക്കിസ്ഥാന് കഠിനപരിശ്രമം നടത്തി വരികയായിരുന്നുവെന്നും ഹാരൂണ്‍ വ്യക്തമാക്കി.
നേരത്തെ ആറുവട്ടം പാകിസ്ഥാന് അംഗത്വം നേടിയിരുന്നു. പാക്കിസ്ഥാനും ഇന്ത്യയും ഈ സ്ഥാനം മൂന്നുതവണ പങ്കിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: