കോട്ടയം: സദ്ഭരണം സംശുദ്ധ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തി അഴിമതിക്കെതിരെ ബിജെപി ദേശീയ നേതാവ് എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്ര ഇന്ന് ൩മണിക്ക് കോട്ടയത്ത് എത്തിച്ചേരും. തിരുനക്കര മൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഇസഡ് പ്ളസ് സുരക്ഷാ സംവിധാനത്തില്‍പ്പെട്ട അദ്വാനിക്കായി വാന്‍ സുരക്ഷാ സംവിധാനങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലാ പോലീസ് സൂപ്രണ്ട് രാജഗോപാല്‍, ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മൈതാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചു. മൈതാനത്തിണ്റ്റെ പടിഞ്ഞാറേ ഗേറ്റില്ക്കൂടിമാത്രമേ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കു. മെറ്റല്‍ ഡിറ്റക്ടര്‍ പ്രധാന കവാടത്തില്‍ പിടിപ്പിച്ചിട്ടുണ്ട്. സമ്മേളന നഗരിയില്‍ ഡിജിറ്റല്‍ ക്യാമറ, വാട്ടര്‍ ബോട്ടില്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ൩മണിക്ക് മുമ്പായി മൈതാനിയില്‍ പ്രവേശിക്കേണ്ടതാണ്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം വിഭാഗം ഒരുക്കിയിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ ൩.൩൦ന് മുമ്പായി മൈതാനത്ത് പ്രവേശിക്കേണ്ടതാണ്. ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ നാല്പതോളം വാഹനങ്ങളാണ് അദ്വാനിയുടെ വാഹനവ്യൂഹത്തിലുള്ളത്. പന്തളത്തെ സ്വീകരണം കഴിഞ്ഞ്, ചെങ്ങന്നൂറ്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് കോട്ടയത്ത് എത്തിച്ചേരുന്നത്. തിരുനക്കരയില്‍ എത്തുന്ന വാഹനവ്യൂഹം മൈതാനത്തിന് പടിഞ്ഞാറ് വശത്ത് എംസി റോഡില്‍ പാര്‍ക്ക് ചെയ്യും. അദ്വാനി സഞ്ചരിക്കുന്ന രഥം ഗാന്ധിസ്ക്വയര്‍ വഴി കിഴക്കേ ഗേറ്റില്‍ എത്തിച്ചേരും. കിഴക്കേ ഗേറ്റില്‍ നിന്നും പ്രത്യേകം ഒരുക്കിയിട്ടുള്ള പാതയിലൂടെയാണ് വേദിയില്‍ പ്രവേശിക്കുന്നത്. ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന്, സ്വാഗതസംഘം ചെയര്മാന് എബ്രഹാം ഇട്ടിച്ചെറിയ എന്നിവര്‍ ചേര്‍ന്നു ഹാരമണിയിച്ച് സ്വീകരിക്കും. ജില്ലാ പ്രസിഡണ്റ്റിണ്റ്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേശീയ നേതാക്കളായ അനന്തകുമാര്‍, രവിശങ്കര്‍ പ്രസാദ്, മുരളീധര്‍ റാവു, ശ്യാം സാജു, സംസ്ഥാന നേതാക്കളായ വി.മുരളീധരന്, സി.കെ.പത്മനാഭന്, പ്രതാപചന്ദ്രവര്‍മ്മ, പി.എം.വേലായുധന്, അഡ്വ.ജോര്‍ജ്ജ് കുര്യന്, അല്‍ഫോണ്‍സ് കണ്ണന്താനം, കെ.ജി.രാജ്മോഹന്‍, ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ നഗരത്തില്‍ ആളുകളെ ഇറക്കി നാഗമ്പടം, വയസ്കര പ്രദേശങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. വടക്ക് ഭാഗത്തുനിന്നും എത്തിച്ചേരുന്ന വാഹനങ്ങള്‍ ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം അളിറക്കി, ശാസ്ത്രീറോഡിലൂടെ നാഗമ്പടം പ്രദേശത്ത് പാര്‍ക്ക് ചെയ്യണം. കെകെ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ലോഗോസ് ജംഗ്ഷനിലൂടെ ശാസ്ത്രീറോഡില്‍ പ്രവേശിച്ച് റൗണ്ടാനയ്ക്ക് സമീപം ആളിറക്കി ശാസ്ത്രീറോഡിലൂടെ നാഗമ്പടത്ത് എത്തി പാര്‍ക്ക് ചെയ്യണം. തെക്ക് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ പുളിമൂട് കവലയില്‍ ആളിറക്കി, വയസ്കര ഭാഗത്ത് പാര്‍ക്ക് ചെയ്യണം. പടിഞ്ഞാറന്‍ പ്രദേശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലൂടെ ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം എത്തി ആളിറക്കിയതിനുശേഷം നാഗമ്പടത്ത് പാര്‍ക്ക് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: