ടുണീസ്: രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്ന ടുണീഷ്യയില്‍ അതിന്റെ ഫലമറിഞ്ഞതോടെ ജനക്കൂട്ടം അക്രമാസക്തരായി. പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നൂറുകണക്കിന് പ്രകടനക്കാര്‍ അക്രമം അഴിച്ചുവിട്ടതോടെ അവരെ നിയന്ത്രിക്കാന്‍ സുരക്ഷാസേന ആകാശത്തേക്ക് വെടിവെച്ചു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കിയതില്‍ പ്രതിഷേധിച്ചാണ് സംഭവങ്ങള്‍ അരങ്ങേറിയത്. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച സമാധാനപരവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിലൂടെ പ്രകടനക്കാര്‍ തകിടംമറിച്ചതെന്ന് വാര്‍ത്താലേഖകര്‍ അറിയിച്ചു. 217 അംഗ പാര്‍ലമെന്റില്‍ 90 സീറ്റുകളും എന്നാഹ്ഡ പാര്‍ട്ടിയാണ് കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: