വാഷിംഗ്ടണ്‍: ഹഖാനി ശൃംഖലക്കെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിവില്ലെന്ന് പാക്കിസ്ഥാന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചതായി അഫ്ഗാനിസ്ഥാനില്‍ താവളമുറപ്പിച്ചിട്ടുള്ള ഒരു അമേരിക്കന്‍ ജനറല്‍ വെളിപ്പെടുത്തി. അതിര്‍ത്തിയില്‍ ഹഖാനി തീവ്രവാദികളെ ചെറുക്കാന്‍ തങ്ങള്‍ക്ക് ശക്തിയില്ലെന്ന് പാക്കിസ്ഥാന് തന്നെ അറിയിച്ചതായി ലഫ്.ജനറല്‍ കര്‍ട്ടിസ് സ്ക്കാപ്പറോട്ടി കാബൂളില്‍നിന്നുള്ള ഒരു വീഡിയോ സമ്മേളനത്തിലൂടെ അമേരിക്കന്‍ പ്രതിരോധകാര്യാലയത്തെ അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹായസേനയുടെ ഉപസൈന്യാധിപനും അമേരിക്കന്‍ സേനയുടെ ഉപമേധാവിയുമാണ് സ്ക്കാപ്പ റോട്ടി.
പാക് അഫ്ഗാന് അതിര്‍ത്തിയിലുള്ള ഹഖാനി ഭീകരരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും അവരുടെ അതിര്‍ത്തികളിലൂടെയുള്ള യാത്രകള്‍ മനസ്സിലാക്കാന്‍ പണിപ്പെടുകയാണെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാന് പ്രദേശത്ത് തങ്ങള്‍ക്ക് കൂടുതല്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞതായും ഹഖാനി ശൃംഖലയെ നിരീക്ഷിക്കുന്നതില്‍ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: