ന്യൂഡല്‍ഹി: ലോക്പാല്‍ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ഹസാരെ സംഘാംഗം മേധാ പട്കര്‍ ആവശ്യപ്പെട്ടു. നാളെ നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്നും മേധാ പട്ക്കര്‍ പറഞ്ഞു.
ടീം അണ്ണയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത ഇല്ലെന്നും മേധാ പട്കര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ടീമിലെ എല്ലാ അംഗങ്ങളുടെയും സുതാര്യത അത്യാവശ്യമാന്നും എന്നാല്‍ മാത്രമേ ലോക്പാലിന് വേണ്ടിയുള്ള യജ്ഞത്തിന് ജനപിന്തുണ ലഭിയ്ക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
ഈ ആവശ്യമുന്നയിച്ച് ഹസാരെ സംഘത്തിലെ മറ്റൊരു പ്രമുഖ അംഗമായ കുമാര്‍ വിശ്വാസ് അണ്ണാ ഹസാരെയ്ക്ക് കത്തയച്ചതിനു പിന്നാലെയാണ് മേധയും രംഗത്തെത്തിയത്. നാളത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: