തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായി മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ജനവികാരം മനസിലാക്കി വാക്കുകള്‍ പ്രയോഗിക്കാന്‍ വി.എസും ശ്രദ്ധിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
വി.എസ്സിന് പ്രായം കുറവാണെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ പറയണമായിരുന്നുവെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു. മകളുടെ മകന്റെ പ്രായമുള്ളവര്‍ സഭയിലിക്കുമ്പോള് ഉപയോഗിക്കേണ്ട വാക്കുകളെക്കുറിച്ച് വി.എസ് അച്യുതാനന്ദനും ശ്രദ്ധിക്കണം. ഒരു മടിയും കൂടാതെ നിയമസഭയിലെ വി.എസ്. അച്യുതാനന്ദന്റെ ഭാഷയും അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളും ആംഗ്യവിക്ഷേപങ്ങളും ശരിയല്ലെന്നും പി.സി.ജോര്‍ജ് നിയമസഭയ്ക്ക് പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: