പത്തനാപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കാമഭ്രാന്താണെന്ന് വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്. അച്യുതാനന്ദന് ഒരു രോഗമുണ്ട്, അത് ഞരമ്പ് രോഗമാണ്. പ്രായമായപ്പോള്‍ അത് കാമഭ്രാന്തായെന്നും അദ്ദേഹം പറഞ്ഞു. വാളകം കേസിലെ അധ്യാപകനായ കൃഷ്ണകുമാറിനും ഇത്തരം കുഴപ്പമായിരുന്നുവെന്നും നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെത്തുടര്‍ന്ന് തന്റെയും പിതാവിന്റെയും തലയില്‍ കെട്ടി വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയായ സിപിഐ നിലനില്‍പ്പ് വേണമെങ്കില്‍ യുഡിഎഫിലേക്ക് വരണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പറഞ്ഞു. അച്യുതമേനോന് മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ്സിന്റെ കാരുണ്യം കൊണ്ടാണ്. ടി.വി. തോമസിനെയും എം.എന്‍. ഗോവിന്ദന് നായരെയും അഴിമതിക്കാരാക്കിയത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഗണേഷിന്റെ സംസ്കാരമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതികരിച്ചു. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പുപറഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: