ഫോറം 2011 ഇന്ന് ആരംഭിക്കുന്നു
അങ്കമാലി: ഫിസാറ്റ് ബിസിനസ്സ് സ്കൂളിന്റെ നേതൃത്വത്തില്‍ യുവമാനേജര്മാര്ക്കായുള്ള തെന്നിന്ത്യന്‍ മാനേജ്മെന്റ് മീറ്റ് ഫോറം 2011 ഇന്ന് ഫിസാറ്റ് ക്യാമ്പസില്‍ ആരംഭിക്കും. ഭാരത് പെട്രോളിയം കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. അപ്പോള ടയേഴ്സ് മേധാവി എസ്.ഗോപകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഇന്‍ഡോര്‍ ഐഐഎം ഡയറക്ടര്‍ ഡോ.എന്‍.രവി ചന്ദര്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. ഫിസാറ്റ് ചെയര്മാന് പി.വി.മാത്യു അദ്ധ്യക്ഷത വഹിക്കും.
രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ ദക്ഷിണേന്ത്യയിലെ മുപ്പത്തഞ്ചോളം ബിസിനസ്സ് സ്കൂളുകളില്‍ നിന്നായി 250 ഓളം യുവമാനേജര്മാര് പങ്കെടുക്കും. കേരള ടൂറിസത്തിനെ ആസ്പദമാക്കി എച്ച്ആര്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് എന്ന വിഷയങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ കോര്‍പ്പറേറ്റ് വോക്ക് സംഘടിപ്പിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും നല്‍കും. ഫോറം 2011 നാളെ സമാപിക്കും. സമാപന സമ്മേളനത്തില്‍ ഡോ.ജി.സി.ഗോപാലപിള്ള (ചെയര്മാന് റിയാബ്), പി.വി.രമേഷ് (ജന.മാനേജര്‍ സുവാരി സിമന്റ് ലിമിറ്റഡ്) ജോസ് തെറ്റയില്‍ (എംഎല്‍എ അങ്കമാലി) എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: