കൊച്ചി: എളമക്കര മാധവനിവാസില്‍ രാഷ്ട്രധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം സംഘടിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.പി.പ്രതാപന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രധര്‍മ പരിഷത്ത് പ്രസിഡന്റ് വിശ്വനാഥഷേണായ് സ്വാഗതവും, ഉണ്ണികൃഷ്ണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് സരസ്വതി വിദ്യാനികേതന്‍ ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മണിപൂരി നൃത്തം സംഘനൃത്തം, പതഞ്ജലി യോഗാ കേന്ദ്രത്തിന്റെ യോഗ പ്രദര്‍ശനം, തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരുന്നു.
ആലുവ: ഹൈന്ദവ കുടുംബങ്ങളില്‍ സാംസ്കാരികബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ പ്രചാരക് എസ്.സേതുമാധവന് അഭിപ്രായപ്പെട്ടു. ബാലഗോകുലത്തിന്റെയും ബാലസംസ്കാരകേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ ആലുവ ടാസ് ഹാളില്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുത്തന്‍ സംസ്ക്കാരം വളര്‍ന്നുവരുന്നതിനിടയില്‍ ഹൈന്ദവകുടുംബങ്ങളില്‍ ധാര്‍മികബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് പരസ്പരസ്നേഹവും വിശ്വാസവും സമൂഹത്തില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നു. ഇത് കുടുംബബന്ധങ്ങളെ തകര്‍ച്ചയുടെ വക്കിലേക്കാണ് എത്തിക്കുന്നത്. പൂര്വികരില്നിന്നുകിട്ടിയ സംസ്ക്കാരം വരുംതലമുറക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ സമൂഹത്തില്‍ നഷ്ടപ്പെട്ടുപോയ കുടുംബബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. ബാലസംസ്കാരകേന്ദ്രം ചെയര്മാന് എം.എ.കൃഷ്ണന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. കുടുംബസംഗമം എസ്.സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ.എസ്.അയ്യപ്പന് പിള്ള, പി.കെ.വിജയരാഘവന്, പി.വി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: വിശ്വഹിന്ദുപരിഷത്ത് തൃപ്പൂണിത്തുറ പ്രഖണ്ഡ്സമിതിയുടെ ആഭിമുഖ്യത്തില്‍ ദീപാവലി വിപുലമായി ആഘോഷിച്ചു. വിഎച്ച്പി സംസ്ഥാന സത്സംഗ പ്രമുഖ് കെ.വി.ശങ്കരനാരായണന്, വിഭാഗ്സെക്രട്ടറി എന്‍.ആര്.സുധാകരന് എന്നിവര്‍ ദീപാവലി സന്ദേശം നല്കി. കെപിഎംഎസ് യൂണിയന് ഏരിയാസെക്രട്ടറി എന്‍.വി.സുപ്രന് ആശംസാപ്രസംഗം നടത്തി. ക്ഷേത്ര വാദ്യകലാ വിദഗ്ധന്‍ സജീവനാശാനെ പ്രഖണ്ഡ് പ്രസിഡന്റ് മുകുന്ദന്‍മേനോന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അതിനുശേഷം നരകാസുരവധം ദൃശ്യാവിഷ്ക്കാരവും, പടക്കപ്പൊലിമയും, മധുരപലഹാരവിതരണവും ലൈലാരവീന്ദ്രന്, ഗായകരത്നം മധുരൈ കെ.ജെ.ചക്രപാണി എന്നിവര്‍ നയിച്ച സംഗീതമാലികയും നടന്നു. വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി ശങ്കരന്‍കുട്ടി സ്വാഗതവും ജില്ലാ സത്സംഗപ്രമുഖ് പ്രഭാകരന്‍നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: