തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്.ഡി അഡിഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്നും ഉടന്‍ സസ്പെന്‍ഡ് ചെയ്യില്ല. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളെപ്പറ്റി നിയമസഭാ സമിതിയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അരുണ്‍കുമാറിനെ മോഡല്‍ ഫിനിഷിങ് സ്കൂളിന്റെ ഡയറക്ടറായി നിയമിച്ചത് ഐ.എച്ച്.ആര്.ഡി ഭരണസമിതി അംഗീകരിച്ചിരുന്നില്ല. നാല് വര്‍ഷമായി ഭരണസമിതി യോഗം പോലും ചേര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഡയറക്ടറുടെ യോഗ്യത ഇതുവരെ നിശ്ചയിച്ചിട്ടുപോലുമില്ല. എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നടക്കമുള്ള കുട്ടികളെ പരീശീലിപ്പിക്കുന്ന ഫിനിഷിങ് സ്കൂളിന്റെ ഡയറക്ടറാകാന്‍ അരുണ്‍കുമാറിന് യോഗ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: