തിരുവനന്തപുരം: വിതുരയില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക്സ് എസിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കോലിയക്കോട് കൃഷ്ണന്‍നായര്‍ പറഞ്ഞു. സിനുവിന് പൊലീസ് സ്റ്റേഷനിലുണ്ടായ അനുഭവമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് മൊഴിലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: