കൊച്ചി: ദുബായിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. കര്‍ണാടക സ്വദേശികളാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് പ്രാഥമിക വിവരം. 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ വിമാനത്തിലെത്തിയത്. അഞ്ച് കിലോയോളം സ്വര്‍ണാഭരണങ്ങളാണ് ഇന്നലെ പുലര്‍ച്ചെ 3.15 ന് പിടികൂടിയത്.
രണ്ട് സോക്സിനുള്ളിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കാലില്‍ തുടക്ക് മുകളിലും താഴെയുമായിട്ടാണ് സോക്സുകള്‍ ഇട്ടിരുന്നത്. പിടിയിലായ ഒരാള്‍ ദുബായിയില്‍ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സ്ഥിരം കള്ളക്കടത്തുകാരനുമാണെന്നാണ് കരുതപ്പെടുന്നത്. 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ വില്പന കേരളത്തില്‍ കാര്യമായി നടക്കാറില്ലാത്തതിനാല്‍ നെടുമ്പാശ്ശേരി വഴി ആഭരണങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ വി. മാധവന്, സൂപ്രണ്ട് എ.ഡി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: