കൊച്ചി: സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 300 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയില്‍ അംഗീകാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കേന്ദ്ര ഫണ്ടുപയോഗിച്ചാവും പദ്ധതി നടപ്പാക്കുക.
ഇതിന്റെ ഭാഗമായി പഞ്ചായത്തു തലത്തില്‍ ഒരു കോടി രൂപാ വീതവും ബ്ലോക്ക് തലത്തില്‍ അഞ്ച് കോടിയുടേയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 22 കോടിയുടേയും പദ്ധതികള്‍ സമര്‍പ്പിക്കാം. ജില്ലാപഞ്ചായത്ത് 50 കോടിയുടെ പദ്ധതി രേഖ ഇതിനായി സമര്‍പ്പിക്കും. സമഗ്ര ആരോഗ്യ പദ്ധതിയുടെ 2012-13 സാമ്പത്തിക വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ ക്യാന്‍സര്‍ രോഗികള്‍ക്കും സമ്പൂര്‍ണ്ണ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ക്യാന്‍സര്‍ രോഗികളെ കണ്ടെത്തുന്നതിന്റെ ഭഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇത്തരത്തില്‍ കണ്ടെത്തുന്ന രോഗികള്‍ക്കും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഇഞ്ചക്ഷനും മറ്റുമായി ആയിരങ്ങളാണ് ചെലവിടുന്നത്. അതു കാരണം പല രോഗികളും ചികിത്സ കിട്ടാതെ മരിക്കുന്ന അവസ്ഥയും ഉണ്ട്. രോഗികള്‍ക്കുള്ള ഈ സൗജന്യ ചികിത്സയിലൂടെ എല്ലാ ചെലവും ഈ സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പെടുത്തി നല്‍കും. ആരോഗ്യ പദ്ധതികള്‍ക്ക് പുറമെ ആരോഗ്യ അനുബന്ധ പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കും.
ആരോഗ്യ വകുപ്പിന് പുറമെ മറ്റു ഇതര വകുപ്പുകളേയും ഉള്‍പ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. സമഗ്ര ആരോഗ്യ പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിലേക്ക് നവംമ്പര്‍ 25നകം സമര്‍പ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകളുടെ ഏകോപനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പിന്റെ ഏകോപനവും ഉറപ്പാക്കും. പദ്ധതിയുടെ നോഡല്‍ ഓഫീസറായി അഡീഷണല്‍ ഡി.എം.ഒ ഡോ.ഹസീന മുഹമ്മദും, പദ്ധതിയുടെ സാങ്കേതിക കോര്‍ഡിനേറ്ററായി എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.വി.ബീനയും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: