തിരുവന്തപുരം: പാമോയില്‍ കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച ഹര്‍ജി തിരുവന്തപുരം വിജിലന്‍സ് കോടതി അടുത്ത മാസം 19-ലേക്ക് മാറ്റി. കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും നേരത്തെ വിജിലന്‍സ് കോടതി സ്വയം പിന്മാറിയ സാഹചര്യത്തില്‍ പുതിയ കോടതി സംബന്ധിച്ച തീരുമാനം ഹൈക്കോടതിയില്‍ നിന്നുണ്ടാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. പി.സി.ജോര്‍ജിനെതിരെ കോടതിയലക്ഷ്യം ആരോപിച്ചുള്ള രണ്ടു ഹര്‍ജികള്‍ പരിഗണിക്കുന്നതും അടുത്ത മാസം 19ലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: