ലണ്ടന്‍: അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് വിക്കലീക്സിന്റെ പ്രസിദ്ധീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. സെറ്റിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റ് വഴി പണമിടപാട് നടത്തുന്ന അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളുടെ ഉപരോധം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കൂടുതല്‍ പണം സ്വരൂപിച്ച് ശക്തമായി തിരിച്ചുവരുമെന്നും ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസാഞ്ജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: