ശ്രീനഗര്‍: പാക് അധീന കാശ്മീരില്‍ പ്രവേശിച്ച ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്ടര്‍ പാക് അധികൃതര്‍ പിടിച്ചുവെയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കര്ദുവിന് സമീപം ഓള്ഡിങ്ങ് സെക്ടറില്‍ കോപ്ടര്‍ പാക് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിലത്തിറക്കുകയും വൈകുന്നേരത്തോടുകൂടി വിട്ടയക്കുകയും ചെയ്തിരുന്നു.
മൂന്ന് പെയിലറ്റുമാരുള്പ്പെടെ നാലുപേരാണ് കരസേനയുടെ ഏവിയേഷന്‍ കോറിന്റെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മജ്രാജാ(പെയിലറ്റ്) മജ് കാപില, ലഫ്.കേണല്‍ വര്‍മ, അഖിലേഷ് ശര്‍മ എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കാശ്മീരില്‍ പറന്നിറങ്ങിയ കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ ഹെലികോപ്ടര്‍ വിട്ടയച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥരെയും ഹെലികോപ്റ്ററും പാക് സൈന്യം വിട്ടയച്ചത് സ്വാഗതാര്‍ഹമാണെന്നും ഈ പ്രശ്നം ഇരുരാജ്യങ്ങളും സമാധാനപരമായി ഒത്തുതീര്‍പ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവമുണ്ടായ ഉടനെ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (സിജിഎംഒ) തമ്മില്‍ ബന്ധപ്പെടുകയും പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഹെലികോപ്ടര്‍ വിട്ടയയ്ക്കപ്പെട്ടത്. ലേയില്‍നിന്നും ബിംബട്ടിലേക്ക് പോകുന്ന വഴിയാണ് ഹെലികോപ്ടര്‍ പാക് അധീന കാശ്മീരില്‍ പ്രവേശിച്ചത്. കാര്ഗിലില്നിന്നും പറന്നുയര്‍ന്ന കരസേനയുടെ രണ്ട് ഹെലികോപ്ടറില്‍ ഒരു ഹെലികോപ്ടറാണ് മോശമായ കാലാവസ്ഥയെത്തുടര്‍ന്ന് പാക് അധീന കാശ്മീരില്‍ പ്രവേശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: