ട്രിപ്പോളി: വിമത സേനയുടെ തോക്കിന് മുന്നില്‍ ജീവന് വെണ്ടി കേണ ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി സ്വന്തം ജീവന് പകരം സൈനികര്‍ക്ക് സ്വര്‍ണ്ണവും, പണവും വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. മരണം മുന്നില്‍ കണ നിമിഷത്തില്‍ ഗദ്ദാഫി വെടിവെയ്ക്കരുതെന്ന് അലറുകയും, കരയുകയും ചെയ്തിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലിബിയന്‍ വിമതരുടെ ഔദ്യോഗിക സംഘടനയായ ദേശീയ പരിവര്‍ത്തന സേന ബ്രിഗേഡ് ഹമദ് മുഫ്തി അലിയാണ് ഗദ്ദാഫിയുടെ ദൈന്യം നിറഞ്ഞ അന്ത്യനിമിഷങ്ങള്‍ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തത്. അത്മാഭിമാനം പണയപ്പെടുത്താതെ മരണത്തിന് മുന്‍പ് യഥാര്‍ത്ഥ മുസ്ലീമിനെപ്പോലെ പ്രാര്‍ത്ഥിക്കാന്‍ ഗദ്ദാഫിയോട് വിമത സൈനികര്‍ ആജ്ഞാപിച്ചതായും എന്നാല്‍ അത് അനുസരിക്കാതെ തന്നെ കൊല്ലാതെ വിടുകയാണെങ്കില്‍ സംഭരിച്ച് വെച്ചിരിക്കുന്ന സ്വര്‍ണ്ണവും പണവും നല്‍കാമെന്ന് ഗദ്ദാഫി വാഗ്ദാനം ചെയ്തതായാണ് വിമത ഭാഷ്യം.
അഴുക്ക് വെള്ളം പോകുന്ന കുഴലില്‍ നിന്നും വലിച്ച് പുറത്തിട്ടപ്പോള് മുതല്‍ ഗദ്ദാഫി ജീവനു വേണ്ടി യാചിക്കുകയായിരുന്നു. രക്ഷപെടുത്തിയാല്‍ എത്ര പണവും സ്വര്‍ണ്ണവും വേണമെങ്കിലും തരാമെന്ന് അയാള്‍ നിരവധി തവണ ആവര്‍ത്തിച്ചു. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു ഗദ്ദാഫി. അലി വിശദീകരിച്ചു. അതേ സമയം ഗദ്ദാഫിയുടെ മരണം സംബന്ധിച്ച അവ്യക്തത ഇനിയും നീങ്ങിയിട്ടില്ല. ഏറ്റുമുട്ടലിലാണ് ഗദ്ദാഫി കൊല്ലപ്പെട്ടതെന്ന സമിതിയുടെ വാദം തെറ്റാണെന്ന് കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ജീവനോടെയാണ് ഗദ്ദാഫിയെ പിടികൂടിയതെന്നും എന്നാല്‍ ഇദ്ദേഹത്തെ എപ്പോള്‍ എങ്ങനെ വധിച്ചുവെന്ന കാര്യം വ്യക്തമാക്കനുള്ള ഉത്തരവാദിത്വം വിമത സൈന്യത്തിനുണ്ടെന്നും കൗണ്‍സില്‍ അംഗമായ വഹീദ് ഭൂര്ഷണ് അഭിപ്രായപ്പെട്ടു. ഇതിനിടെ ഗദ്ദാഫിയെ വെടിവെച്ചത് താനാണെന്ന അവകാശവാദവുമായി ഒരു യുവ സൈനികനും രംഗത്തെത്തിയിരുന്നു.
ഇതോടൊപ്പം ഗദ്ദാഫിയുടെ ശവസംസ്കാരം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് കഴിഞ്ഞ ദിവസം വിമരതര് വ്യക്തമാക്കിയിരുന്നു. സിര്‍തെ നഗരത്തിലെ ഒരു ഇറച്ചിക്കടയിലുള്ള ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: