ഇസ്ലാമാബാദ്: ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ ഏതു രാജ്യം പാക്കിസ്ഥാനെ ആക്രമിച്ചാലും അഫ്ഗാനിസ്ഥാന് പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി പ്രഖ്യാപിച്ചു. രാജ്യത്തെ നിരന്തരം കെടുതിയിലാഴ്ത്തുന്ന താലിബാന് ഭീകരരുമായുള്ള ബന്ധത്തിന്റെ പേരില്‍ പാക്കിസ്ഥാന് നിരന്തരം വിമര്‍ശനങ്ങളേറ്റു വാങ്ങുന്ന പശ്ചാത്തലത്തിലാണ് കര്‍സായി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
അമേരിക്കയും പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ അഫ്ഗാനിസ്ഥാന് പാക്കിസ്ഥാനെ പിന്തുണക്കും. പാക്കിസ്ഥാനിലെ ജിയോ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു രാജ്യം പാക്കിസ്ഥാനെതിരായി തിരിഞ്ഞാലും തങ്ങള്‍ പാക്കിസ്ഥാനൊപ്പമേ നില്ക്കൂ. പക്കിസ്ഥാന്റെ സഹോദര രാഷ്ട്രമാണ് അഫ്ഗാനിസ്ഥാന്. സഹോദരനെ വഞ്ചിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിയില്ല. ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ സ്വീകരിക്കുന്ന നിലപാടിനെ സംബന്ധിച്ച ചോദ്യത്തോട് കര്‍സായി പ്രതികരിച്ചതിങ്ങനെയാണ്.
അഫ്ഗാന് സമാധാന സേനാത്തലവനും, മുന്‍ പ്രസിഡന്റുമായിരുന്ന ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയെ വധിച്ചതിന് പിന്നില്‍ പാക്കിസ്താന് പിന്തുണയോടു കൂടി പ്രവര്‍ത്തിക്കുന്ന താലിബാന് ശൃംഖലയാണെന്ന കാര്യം അടുത്തിടെ വെളിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ബന്ധം അഫ്ഗാന് പുനപരിശോധിക്കേണ്ടതുണ്ടെന്ന വാദം നിലനില്‍ക്കെയാണ് കര്‍സായി പുതിയ നിലപാടെടുത്തിര്ക്കുന്നത്. ഇന്ത്യന്‍ സേന അഫ്ഗാന് സേനക്ക് പരിശീലനം നല്കുന്നതില് പാക്കിസ്ഥാന് നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: