ഝാന്‍സി: നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി ബി.ജെ.പി. പ്രശ്നത്തില്‍ ഘടകവിരുദ്ധമായ പ്രസ്താവനകളാണ് ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് കല്‍രാജ് മിശ്ര ആരോപിച്ചു.
ഡിസംബറോടെ നാണയപ്പെരുപ്പം താഴുമെന്നാണു ധനമന്ത്രി പ്രണബ് മുഖര്‍ജി പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രി ധനകാര്യ ഉപദേഷ്ടാവിnte കണക്കുകൂട്ടല്‍ പ്രകാരം ഇത് അടുത്ത മാര്‍ച്ച് ആകുമെന്ന് സത്യം പറയുന്നതാരാണെന്ന ആശയക്കുഴപ്പത്തിലാണു ജനങ്ങള്‍. ജന്‍ സ്വാഭിമാന്‍ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു മിശ്ര.
അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതില്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂര്‍ണമായെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: