തൊടുപുഴ : വിവാദമായ എസ്.എം.എസ് കേസില്‍ മന്ത്രി പി.ജെ ജോസഫിന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസ് ഡിസംബര്‍ 24ന് പരിഗണിക്കും. മന്ത്രി കോടതിയില്‍ ഹാജരായി. തൊടുപുഴ പടിഞ്ഞാറെ കോടികുളം സ്വദേശിനിയായ സ്ത്രീ നല്കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് പി.ജെ ജോസഫിനോട് ഹാജരാവാന്‍ തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം 17ന് കേസ് പരിഗണിച്ചപ്പോള്‍ പി.ജെ ജോസഫിനോട് ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. പി.ജെ ജോസഫിന്റെ ഫോണില്‍ നിന്ന് ഏഴ് മെസ്സേജുകള്‍ പരാതിക്കാരിയായ സ്ത്രീയുടെ മൊബൈലിലേക്ക് പോയി എന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: