ന്യൂദല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ട് നിന്നു. തമിഴ്നാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡി. എം.കെ സഖ്യത്തിനുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ആദ്യമായാണ് കരുണാനിധി സോണിയയെ കാണുന്നത്.
കരുണാനിധിക്കൊപ്പം ഭാര്യ രാജാത്തി അമ്മാളും മുതിര്‍ന്ന ഡി. എം. കെ നേതാവ് ടി. ആര്. ബാലുവും സോണിയ താമസിക്കുന്ന 10 ജനപഥ് വസതിയിലെത്തിയിരുന്നു. സ്പെക്ട്രം കേസില്‍ മകള്‍ കനിമൊഴിക്കെതിരെ സി.ബി.ഐ കുറ്റപത്രം ചുമത്താനിരിക്കെയായിരുന്നു ഈ കൂടിക്കാഴ്ചയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയുടെ അവസ്ഥ കരുണാനിധി സോണിയയെ അറിയിച്ചതായാണ് സൂചനകള്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം കരുണാനിധി മാധ്യമങ്ങളോട് സംസാരിച്ചില്ല. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ മറ്റൊരു ഗേറ്റിലൂടെയാണ് കരുണാനിധി യാത്രയായത്. ഇന്ന് കനിമൊഴിയെ തിഹാര്‍ ജയിലിലെത്തി കരുണാനിധി കാണും.
സി.ബി. ഐ പ്രത്യേക കോടതി ഒക്ടോബര്‍ 24 ന് കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: