കണ്ണൂര്‍: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ലഷ്കര്‍ ഭീകരന് തടിയന്റവിട നസീറിനെയും കൂട്ടാളി ഷഫാസിനെയും വിയ്യൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ എ.ഡി.ജി.പി ഉത്തരവിട്ടു. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് എന്‍ഐഎ കോടതിക്കു കൈമാറി.
സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന രഹസ്യാനേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ്. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ പോലീസ് മേധാവിയും ഇന്റലിജന്‍സ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അനുവദിച്ചതിനേക്കാള്‍ സ്വാതന്ത്ര്യം ഇരുവര്‍ക്കും കണ്ണൂര്‍ ജയിലില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകയിലെ വിവിധ കേസുകളുടെ അന്വേഷണത്തിനായി ഇരുവരും കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ്. തിരിച്ചെത്തുന്ന ഇവരെ കേരളാ പോലീസ് വിയ്യൂര്‍ ജയിലില്‍ എത്തിക്കും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നസീറും നവാസും ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ കണ്ണൂര്‍ ജയിലേക്കു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: