ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ ജയലളിത വീണ്ടും ഹാജരായി. പ്രത്യേക കോടതി ജഡ്ജി ബി. എം. മല്ലികാര്ജുനയ്യ ചോദിച്ച 379 ചോദ്യങ്ങള്‍ക്കായിരുന്നു കോടതിയില്‍ ജയലളിത ഇന്നലെ മൊഴി നല്‍കിയത്.
പരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ കോടതിയിലായിരുന്നു നടപടികള്‍. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലഘട്ടത്തില്‍ 66 കോടിയുടെ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു കേസ്.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് സുപ്രീം കോടതി വിചാരണ ശരിയായ രീതിയില്‍ നടക്കാന്‍ 2003 ല്‍ കേസ് ബംഗളുരുവിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: