കൊല്‍ക്കത്ത: ഇന്ത്യ ഭരിച്ച ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മന്മോഹന് സിങ് എന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ആവര്‍ത്തിച്ചു. യു.പി.എ സര്‍ക്കാര്‍ മരണാസനനായ രോഗിയുടെ അവസ്ഥയിലാണെന്നും അദ്വാനി പറഞ്ഞു.
യാഥാര്‍ത്ഥ്യം എന്തെന്ന് പറയാന്‍ ഞാനെന്തിന് മടിക്കണം. നെഹ്റു മുതല്‍ ഇങ്ങോട്ടു രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരില്‍ ഏറ്റവും ദുര്ബലന് മന്മോഹന് സിങ് ആണ്. അത് വസ്തുതയാണ്. മന്‍മോഹന്‍സിങ് യഥാസമയം നടപടിയെടുത്തിരുന്നില്ലെങ്കില്‍ പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2 ജി സ്പെക്ട്രം അഴിമതി നടക്കില്ലായിരുന്നുവെന്ന് പറഞ്ഞത് ഞാനല്ല, സുപ്രീം കോടതിയാണ്.
തനിക്കെതിരെ പരുഷ പദപ്രയോഗങ്ങള്‍ നടത്തരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു അദ്വാനിയുടെ പ്രതികരണം. യാഥാര്ത്ഥ്യമെന്തെന്നു പറയുന്നത് കുറ്റമാണെങ്കില്‍ ഞാന്‍ കുറ്റം ഏല്‍ക്കുന്നുവെന്നും അദ്വാനി പറഞ്ഞു.
മന്‍മോഹന്‍സിങ് നാമമാത്ര നേതൃത്വം വഹിക്കുകയും സോണിയാഗാന്ധി നിയന്ത്രിക്കുകയും ചെയ്യുന്ന യു.പി.എ സര്‍ക്കാര്‍ ദിവസം ചെയ്യുന്തോറും അവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായി മരണാസനനായ രോഗിയുടെ അവസ്ഥയിലാണെന്നും അദ്വാനി കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: