ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ബംഗളുരു കോടതിയില്‍ ഹാജരായി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഗ്രഹാര ജയിലിലെ സെഷന്‍സ് കോടതിയിലാണ് ജയലളിത ഹാജരായത്. ഇന്ന് രാവിലെ ഏട്ടേമുക്കാല് മണിയോടെയാണ് ജയലളിത ബംഗളുരുവില്‍ എത്തിയത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് ജയലളിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
ജയലളിതയ്ക്ക് വേണ്ട എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ആവശ്യം തള്ളിയത്. 91-96 കാലഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കേ 66 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ജയലളിതയ്ക്ക് എതിരെയുള്ള പരാതി. 96 ല്‍ അധികാരത്തില്‍ വന്ന ഡി.എം.കെ സര്‍ക്കാര്‍ ജയലളിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
97ല്‍ ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. 2001ല്‍ കേസ് ചെന്നൈയില്‍ നിന്നും ബംഗളുരുവിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: