കോഴിക്കോട് : അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെ കണ്ടാലും തല്ലാന്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. യൂണിഫോം ധരിക്കാതിരുന്നാല്‍ രാധാകൃഷ്ണപിള്ള സാധാരണക്കാരന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച കലക്റ്ററേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാധാകൃഷ്ണപിള്ള മോഡല്‍ കണ്ണൂരില്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അടിച്ചൊതുക്കുമെന്നും ജയരാജന് താക്കീത് നല്കി. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയെപ്പോലെയാണു കണ്ണൂര്‍ പോലീസ് മേധാവി പെരുമാറുന്നത്.
ജനകീയപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രാജാവിന്റെ പിന്തുണയുണ്ടായാലും ജനത്തിന്റെ തല്ലു കിട്ടുമെന്ന കാര്യം മറക്കരുതെന്നും ജയരാജന് പറഞ്ഞു. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലീസ് ഉദ്യോഗസ്ഥര്‍ മാറാന്‍ പാടില്ല. പോലീസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ വനിതാ സ്റ്റാഫിന് മുമ്പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരെ നടപടി വേണം. മോഹനന് മുണ്ടഴിച്ചു വിശ്വരൂപം കാണിച്ചപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണ് വനിതകള്‍ ഓടിയതെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: