ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനായി പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ള അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധി കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ട്. ഹസാരെ സംഘത്തിലെ രണ്ടാമനായ അരവിന്ദ് കേജ്രിവാള് ഏകപക്ഷീയ നിലപാടെ ടുക്കുന്നുവെന്നാരോപിച്ച് സംഘത്തില്‍ നിന്നും മലയാളിയായ പി.വി രാജഗോപാലും, രജീന്ദ്ര സിംഗും രാജിവെച്ചു. എന്നാല്‍ ഹസാരെ ഇക്കാര്യം നിഷേധിച്ചു.
സംഘത്തിലെ മറ്റുള്ളവരോട് ആലോചിക്കാതെ കേജ്രിവാള് സ്വയം തീരുമാനങ്ങള്‍ കൈ ക്കൊള്ളുകയാണെന്നും, രാഷ്ട്രീയ ലാഭങ്ങള്‍ക്കായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു. ഒരു രാഷ്ട്രീയ സംഘടനയുടെ നിലവാരത്തിലേക്ക് ഹസാരെ സംഘം മാറുകയാണോ എന്നും രാജഗോപാല്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഹിസ്സാര്‍ തെരഞ്ഞെടുപ്പില്‍ കോര്‍ കമ്മിറ്റിയോട് കൂടിയാലോചിക്കാതെയാണ് കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്. കാശ്മീരിനെക്കുറിച്ചുള്ള പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാനാവില്ലെന്ന് ഹസാരെ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഇതേത്തുടര്‍ന്നാണ് സംഘത്തിലെ അഭിപ്രായഭിന്നത മറനീക്കി പുറത്ത് വന്നത്.
ഏക്താ പരിഷത്തിന്റെ നേതൃത്വത്തില്‍ ഭൂമി അവകാശത്തിനായി ഇന്ത്യമുഴുവന്‍ യാത്രനടത്തുക യാണ് രാജഗോപാല്‍. ഇപ്പോള്‍ അട്ടപ്പാടിയിലുള്ള ഇദ്ദേഹം കോര്‍ കമ്മിറ്റി കണ് വീനറായ കേജ്രിവാളിനെ തന്റെ തീരുമാനം അറിയിച്ചുകഴിഞ്ഞതായി വ്യക്തമാക്കി. ഹസാരെ സംഘത്തില്‍ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ,ഹസാരെക്കയക്കുന്ന കത്തുകള്‍ക്ക് പലപ്പോഴും മറുപടി അയക്കുന്നത് കേജ് രിവാളാണെന്നും ഇത്തരം ഏകപക്ഷീയമായ പ്രവര്‍ത്തന രീതി അംഗീകരി ക്കാനാവില്ലെന്നും രാജിവെച്ച അംഗങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ സംഘാംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഹസാരെ നിഷേധിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഹസാരെ തന്റെ ബ്ലോഗില്‍ പ്രതികരിച്ചു. ഇതോടൊപ്പം രാജിവെച്ച അംഗങ്ങളുടെ കത്തുകള്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് കേജ്രിവാളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: