തിരുവനന്തപുരം: മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് എം.എല്‍.എമാരെ സസ്പെന്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കുറ്റപ്പെടുത്തി. സ്പീക്കറുടെ അനുമതിക്ക് കാത്ത് നില്‍ക്കാതെ സസ്പെന്ഷന് പ്രമേയം വായിച്ചതും പാസാക്കിയതും പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് എന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ആദ്യം വായിച്ച പ്രമേയത്തില്‍ പതിനാലാം തിയതിയിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എന്നാണ് പറഞ്ഞത്. പിന്നീട് കോപ്പി നല്കിയപ്പോള് അത് 17 എന്നാക്കുകയാണന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സസ്പെന്ഷന് അംഗീകരിക്കുന്നില്ലെന്നും തെറ്റായ നടപടിയാണന്നും വി.എസ് പറഞ്ഞു. ഇതിനെതിരെ സഭയ്ക്കുള്ളില്‍ സത്യാഗ്രഹം ആരംഭിക്കും. രാജേഷും ജെയിംസ് മാത്യുവും സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: