ന്യൂദല്‍ഹി: കേരളാ പോലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കെ.സുധാകരന് കൂത്തുപറമ്പ് വെടിവയ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. സുധാകരന്റെ പ്രസ്താവനയോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കണമെന്നും അദ്ദേഹം ദല്‍ഹിയില്‍ ആവശ്യപ്പെട്ടു.
നിയമസഭയിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമവിചാരണയ്ക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന് പ്രതികൂലമായതൊന്നും ദൃശ്യങ്ങളിലില്ല. ദൃശ്യങ്ങള്‍ കാണിക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കും.
സസ്പെന്‍ഷനെ എല്‍.ഡി.എഫ് പേടിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യാനാണ് നീക്കമെന്നും പോലീസുകാര്‍ക്ക് മാത്രമല്ല മനുഷ്യാവകാശങ്ങള്‍ ഉള്ളതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: