കൊച്ചി: വിനോദ സഞ്ചാര വിസയില്‍ കൊച്ചിയിലെത്തി സുവിശേഷ പ്രസംഗം നടത്താന്‍ ശ്രമിച്ച് മുങ്ങിയ അമേരിക്കന്‍ സുവിശേഷകന് വില്യം ലീയെ പോലീസ് അറസ്റ്റു ചെയ്തു. വിസചട്ട ലംഘനത്തിന് വില്യം ലീക്കെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നടന്ന മ്യൂസിക്കല്‍ സ്പ്ളാഷ് – 2011 എന്ന സുവിശേഷ യോഗത്തിലാണ് ലീ പ്രസംഗിക്കാനെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വിസാരേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.
വിനോദ സഞ്ചാര വിസയാണ് വില്യം ലീ ഹാജരാക്കിയത്. തിരുവല്ലയിലൂള്ള ഫെയ്ത്ത് ലീഡേഴ്സ് എന്ന സംഘടനയാണ് ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സുവിശേഷ സമ്മേളനം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: