അങ്കമാലി: ടി.വി രാജേഷ് എം.എല്‍.എ വ്യക്തിഹത്യ നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും കെ.സി ജോസഫ് അങ്കമാലിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: