കൊച്ചി: നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വന്‍തോതിലുള്ള കുടിവെള്ള ടാങ്കര്‍ റെയ്ഡ്. മലിനജലവുമായി വന്ന പത്തുടാങ്കറുകള്‍ പിടിച്ചെടുത്തു. പരിശോധിച്ച എല്ലാ ടാങ്കറുകളിലും ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.
കൊച്ചിയിലും പരിസരപ്രദേശത്തും മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് റെയ്ഡ് നടത്തിയത്. മനുഷ്യവിസര്‍ജ്യത്തിന്റെ അംശവും ടാങ്കറുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ കാന്റീന് അടപ്പിച്ചു. പാലാരിവട്ടം, കാക്കനാട് പ്രദേശങ്ങളില്‍ വിവിധ ഹോട്ടലുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കാക്കനാട്ടെ രണ്ട് ഹോട്ടലുകളും പരിശോധനയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: