തിരുവനന്തപുരം: കോഴിക്കോട്ട് എസ്.എഫ്.ഐ സമരത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ് സംബന്ധിച്ച് ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എ.സി.പി രാധാകൃഷ്ണന്റെ നടപടിയെ ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ട്.
ധാകൃഷ്ണപിള്ള സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതില്‍ തെറ്റ് കാണാനാവില്ലെന്നും വെടിവച്ചതു കൊണ്ടാണു പ്രശ്നം സങ്കീര്ണമാകാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്ട് വെടിവയ്പ്പിനുള്ള സാഹചര്യം ഉണ്ടായിരുന്നു. രംഗം വളരെ രൂക്ഷമായിരുന്നു.
കല്ലേറടക്കമുള്ള സംഭവങ്ങളില്‍ 37 പോലീസുകാര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും അക്രമാസക്തരായ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. വെടിവച്ചതിനാലാണു സംഘര്‍ഷം നിയന്ത്രണാധീനമാക്കാനും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കഴിഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എ.സി.പിക്കെതിരേ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല. തോക്ക് ഉപയോഗിച്ചതു സര്‍വീസ് മാന്വല്‍ ചട്ടങ്ങള്‍ പാലിച്ചാണോയെന്നു പരിശോധന ആവശ്യമാണ്. ഇതിനു ശേഷം സര്‍ക്കാരിന് ഉചിത തീരുമാനമെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പെഷ്യല്‍ ബ്രാഞ്ചും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നല്കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: