കോഴിക്കോട്: നിര്‍മ്മല്‍ മാധവിനെ മലപ്പുറം എം.ഇ.എ എഞ്ചിനീയറിങ് കോളേജിലേക്ക് മാറ്റിയേക്കും. ഇത് സംബന്ധിച്ചുള്ള സാധ്യത കളക്ടര്‍ ആരാഞ്ഞുവെന്ന് നിര്‍മ്മല്‍ മാധവ് പറഞ്ഞു. എന്നാല്‍ ഏത് സെമസ്റ്ററിലേക്കാണ് പ്രവേശനം നല്കുന്ന കാര്യത്തില്‍ തീരുമാനയിട്ടില്ലെന്നും നിര്‍മ്മല്‍ മാധവ് മാധ്യമങ്ങളോട് പറഞ്ഞു.
പട്ടിക്കാട് ജാമിയാ മൗയിയാ കോളേജിന് കീഴിലാണ് എം.ഇ.എ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ചേരുന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ നിര്‍മ്മല്‍ മാധവിന്റെ കോളേജ് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു.
നിര്‍മ്മല്‍ മാധവിനെ എത്രയും വേഗം കോഴിക്കോട് ഗവ.എഞ്ചീനിയാറിങ് കോളേജില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: