തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്കിയ ഡോ. ഉന്മേഷ് കോടതിയില്‍ ഹാജരായി. ഡോ.ഉന്മേഷിനെതിരെ ക്രിമിനല്‍ ചട്ടപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. ഉന്മേഷ് തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കാനാണ് സാധ്യത.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്മേഷിനെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉന്മേഷിന്റെ വാദം കേട്ട ശേഷം കേസില്‍ കോടതി ഉത്തരവ് നല്‍കും. കോടതിയോ പൊലീസോ കേസുമായി ബന്ധപ്പെട്ടു തന്നില്‍ നിന്നു മൊഴിയെടുത്തിട്ടില്ലെന്ന് ഉന്മേഷ് കോടതിയെ അറിയിക്കും.
പ്രോസിക്യൂഷന് സാക്ഷിയാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും തന്നെ വിസ്തരിച്ചില്ല. പ്രതിഭാഗം സാക്ഷിയാകാന്‍ വിളിക്കുകയും അതിനു ഹാജരാകുക എന്ന നിയമപരമായ കടമ നിര്‍വഹിച്ച് അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയുമാണു ചെയ്തത്. പ്രോസിക്യൂഷന് വാദത്തില്‍ എന്തൊക്കെ മൊഴികളുണ്ടായെന്ന് അറിയില്ലെന്നുമാണ് ഉന്മേഷ് രേഖാമൂലം കോടതിയില്‍ സമര്‍പ്പിക്കുക.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഏറ്റുവാങ്ങിയതു താനാണെന്നുള്ള രേഖകള്‍ ഉന്മേഷ് കോടതിയില്‍ ഹാജരാക്കും. കെമിക്കല്‍ അനാലിസിസ് നടത്തിയതും അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതും തന്റെ പേരിലാണെന്നും ഉന്മേഷ് പറയുന്നു. അഡ്വ. ഈശ്വരാണ് ഉന്മേഷിനു വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: