തിരുവനന്തപുരം: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ ഐ.സി.യുവിലാണ് ഇപ്പോഴദ്ദേഹം.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു വന്നത്. മെഡിസിന് വിഭാഗം മേധാവി ഡോ. ഡാലസിന്റെ നേതൃത്വത്തില്‍ തേറമ്പിലിനെ പരിശോധിച്ചു വരുന്നു. തേറമ്പിലിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: