കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പി.രാമകൃഷ്ണന് കെ.സുധാകരനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കെ.സുധാകരന്റെ ശൈലി കോണ്‍ഗ്രസിന്റേതല്ലെന്നും ഭീകര ശൈലിയാണെന്നും പി.രാമകൃഷ്ണന് ആരോപിച്ചു.
കണ്ണൂരില്‍ സി.പി.എം ആക്രമണം നടത്തുന്നത് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചാണ്. ഇതേ ഗുണ്ടാസംഘങ്ങളെയാണ് കെ.സുധാകരനും ഉപയോഗിക്കുന്നത്. നേതാക്കളെ പോലും ഭീഷണിപ്പെടുത്തി നിര്‍ത്തുകയാണ് കെ.സുധാകരന്. ഭീഷണിക്ക് വഴങ്ങാത്തതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന് പാര്‍ട്ടിയില്‍ പൂര്‍ണ സ്വീകാര്യതയില്ല. ചെറുപ്പക്കാരില്‍ മാത്രമാണ് സ്വാധീനമുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് സുധാകരന്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടും അതിനെ കുറിച്ച് അന്വേഷിച്ചില്ല. പ്രവര്‍ത്തകരെ അക്രമരാഷ്ട്രീയത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ബോംബുമായി പോകാന്‍ ആഹ്വാനം ചെയ്യുന്നു. സുധാകരന് ഇക്കാര്യം അണികളോട് പറയുന്നത് കേട്ടിട്ടുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞു.
പല കാര്യങ്ങളിലും രമേശ് ചെന്നിത്തല നിസംഗ മനോഭാവമാണ് പുലര്‍ത്തുന്നത്. പാര്‍ട്ടിയെ നയിക്കേണ്ട ചെന്നിത്തല ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. പല സന്ദര്‍ഭങ്ങളിലും ഇത് ബോധ്യമായി. ഇക്കാര്യം അദ്ദേഹത്തോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും രാമകൃഷ്ണന്. പറഞ്ഞു. ചില ബാഹ്യശക്തികളാണ് ചെന്നിത്തലയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ ആന്റണിയായിരുന്നു നല്ല കെ.പി.സി.സി പ്രസിഡന്റെന്നും രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ഡി.സി.സിയുടെ ഭാരവാഹിത്വം ഒഴിഞ്ഞ പി. രാമകൃഷ്ണന് വീണ്ടും പത്രാധിപരാകുന്നു. ദേശമിത്രം എന്ന പേരില്‍ പുതിയ വാര്‍ത്താമാസിക തുടങ്ങാനാണ് തീരുമാനം. അതിന് പുറമെ ‘സത്യം ധീരമായി’ എന്ന ലേഖന സമാഹാരവും പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: