കൊച്ചി: എംടിഎസ് ലൈവ്വയര്‍, എംടിഎസ് എംടാഗ് 3.1 എന്നീ പേരുകളില്‍ രണ്ട് പുതിയ സ്മാര്‍ട്ഫോണുകള്‍ എംടിഎസ് ഇന്ത്യ വിപണിയിലിറക്കി. ഇപ്പോള്‍ ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപ വരെ മതിക്കുന്ന സൗജന്യ ഫോണ്‍ കോളുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 2.2 ഫ്രോയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ ഈ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ ഫോണുകളാണെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് മോഡലുകളുടേയും വില 5000 രൂപയില്‍ താഴെയാണ്. ഉപഭോക്താക്കള്‍ക്ക് 2 ലക്ഷത്തോളം ആപ്ലിക്കേഷനുകളും ഈ മോഡലുകളില്‍ ഉപയോഗിക്കാനാവും.
150 മിനിറ്റും 150 എസ്എംഎസും 150 എംബി ഡേറ്റയും ഉള്‍പ്പെട്ട എംടിഎസ് ലൈവ് വയര്‍ പോസ്റ്റ് പെയ്ഡ് കണക്ഷന് 4999 രൂപയാണ് വില. ഇതിനോടൊപ്പം 6480 രൂപയുടെ സൗജന്യ ഉപയോഗമാണ് ഉത്സവ സീസണ് ഓഫറായി എംടിഎസ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്പെയ്ഡിന് ഇവ യഥാക്രമം 2999 രൂപ, 249 മിനിറ്റ്, 249 എസ്എംഎസ്, 249 എംബി എന്നിങ്ങനെയാണ്. മാസവാടക 249 രൂപ. സൗജന്യ ഉപയോഗം 10,700 രൂപയുടെ.
എംടിഎസ് എംടാഗ് 3.1-ല്‍ പോസ്റ്റ് പെയ്ഡിന് ഇവ യഥാക്രമം 5,499 രൂപ, 150 മിനിറ്റ്, 150 എസ്എംഎസ്, 150 എംബി, 6580 രൂപ എന്നിങ്ങനെയാണ്. പോസ്റ്റ് പെയ്ഡില്‍ യഥാക്രമം 3499 രൂപ, 249 മിനിറ്റ്, 249 എസ്എംഎസ്, 249 എംബി, 10,700 രൂപ എന്നിങ്ങനെയാണ്. മാസവാടക 249 രൂപ. രണ്ട് പോസ്റ്റ് പെയ്ഡുകളുടേയും കരാര്‍ കാലാവധി 12 മാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: