ഇസ് ലാമാബാദ്: കൊല്ലപ്പെട്ട അല്‍-ഖായിദ തലവന്‍ ഒസാമാ ബിന്‍ ലാദന്റെ കുടുംബത്തിന് പാക്കിസ്ഥാന്‍ വിടാന്‍ അനുമതി. ലാദന്റെ വധം അന്വേഷിക്കുന്ന ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ അദ്ധ്യക്ഷനായ കമ്മീഷനാണ് ലാദന്റെ ഭാര്യക്കും മക്കള്‍ക്കും പാകിസ്ഥാന്‍ വിടാന്‍ അനുമതി നല്‍കിയത്.
ലാദന്റെ മൂന്നു ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഇന്നലെ പാക് കമ്മീഷന്‍ ചെദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ഇവര്‍ രാജ്യത്ത് തുടരേണ്ട കാര്യമില്ലെന്നും കമ്മീഷന്‍ അറിയിച്ചു. അതേസമയം, ലാദന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
മെയ് രണ്ടിനാണ് അമേരിക്കന്‍ സൈന്യം ഉസാമ ബിന്‍ ലാദനെ വധിച്ചത്. തുടര്‍ന്ന് ഉസാമയോടൊപ്പം അബോട്ടാബാദിലെ വീട്ടില്‍ താമസിച്ചിരുന്ന ഭാര്യമാരെയും ബന്ധുക്കളെയും പാകിസ്താന്‍ അധികൃതര്‍ അറസ്റ്റു ചെയ്യുകയും വീട് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: