ന്യൂദല്‍ഹി: അധോലോക നായകന് അബു സലീമിനെ ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടഞ്ഞ പോര്‍ച്ചുഗീസ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ പോര്‍ച്ചുഗീസ് സുപ്രീംകോടതിയെ സമീപിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് ഹൈക്കോടതി ഇന്ത്യ കരാര്‍ ലംഘിച്ചുവെന്ന കാരണത്താല്‍ അബു സലീമിനെ കൈമാറുന്നത് തടഞ്ഞത്. 1993 ലെ മുംബൈ സ്ഫോടന പരമ്പരയടക്കം എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തന്നെ പോര്‍ച്ചുഗലിലേക്ക് തിരിച്ചയക്കണമെന്ന അബു സലീമിന്റെ അഭ്യര്‍ത്ഥനക്ക് അനുകൂലമായി കോടതിവിധി പ്രസ്താവിക്കുകയായിരുന്നു. 2005 നവംബറില്‍ പോര്‍ച്ചുഗലില്‍നിന്ന് ഭൃഷ്ടനാക്കപ്പെട്ട സലീമിന്റെ പേരില്‍ അശോക് ഗുപ്തയെന്ന ദല്‍ഹിയിലെ വ്യാപാരിയില്‍നിന്ന് അഞ്ച് കോടി രൂപ 2002 ല്‍ വാങ്ങാന്‍ ശ്രമിച്ചതിനും കേസുണ്ട്. മരണശിക്ഷവരെ ലഭിക്കാവുന്ന പുതിയ കുറ്റങ്ങളുള്ളതിനാല് അയാളെ നാടുകടത്താനുള്ള ഉത്തരവ് പോര്‍ച്ചുഗീസ് കോടതി റദ്ദാക്കുകയായിരുന്നു. ജഡ്ജിമാരായ കാര്‍ലോസ് റോഡ്രിഗുസും ഹോറേഷ്യോട്ലോലൂക്കാസും ഫെമാന് ഡോ എസ്ട്രേലയുമടങ്ങുന്ന ബെഞ്ചിന്റെ അഭിപ്രായത്തില്‍ നാടുകടത്തപ്പെട്ട ആള്‍ക്ക് പ്രത്യേക പദവി അനുവദിക്കുന്നത് തത്വങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ അബു സലീമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയാല്‍ അയാള്‍ക്ക് വധശിക്ഷയോ 25 കൊല്ലത്തില്‍ കൂടുതലുള്ള ജയില്‍ ശിക്ഷയോ നല്കുകയില്ലെന്ന് ഇന്ത്യ പോര്‍ച്ചുഗലിന് ഉറപ്പ് നല്‍കിയിരുന്നു.
2005 ലാണ് തന്റെ കാമുകി മോണിക്ക ബേദിയോടൊപ്പം വ്യാജ മേല്‍വിലാസത്തില്‍ താമസിക്കുന്ന അബു സലീമിനെ ഇന്ത്യക്ക് കൈമാറിയത്. 1
993 ലെ മുംബൈ ആക്രമണം, പ്രദീപ് ജെയിന്റെ കൊലപാതകം, വ്യാജ പാസ്പോര്‍ട്ട് ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, വെടിക്കോപ്പുകള്‍ ഇവ കൈവശം വച്ചതിനുള്ള കേസുകള്‍, രാജ്യത്താകമാനമുള്ള വിവിധ കോടതികളിലായുള്ള നിരവധി കേസുകള്‍ ഇവ ഇയാള്‍ക്കെതിരെയുണ്ട്. മുമ്പ് മുംബൈയിലെ ഉയര്‍ന്ന സുരക്ഷയുള്ള അര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇപ്പോള്‍ മുംബൈയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള തലോസു ജയിലിലാണ് സലീമിനെ തടവിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: