ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ആനക്കുഴി കോളനിയിലെ പണിയ സമുദായത്തില്‍പ്പെട്ടവരുടെ അധീനതയിലെ പണിയ സമുദായത്തില്‍പ്പെട്ടവരുടെ അധീനതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലം കൃത്രിമരേഖയുണ്ടാക്കി ചിലര്‍ തട്ടിയെടുത്ത സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി ഇതിന് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.കെ.വേലായുധന് ആവശ്യപ്പെട്ടു. പതിറ്റാണ്ടിലേറെയായി പണിയവിഭാഗത്തിണ്റ്റെ അധീനതയിലുള്ള സ്ഥലവും ഇവരുടെ ശ്മശാനവുമടക്കമാണ് വ്യാജരേഖയുണ്ടാക്കി ചിലര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. മാറിമാറിവന്ന റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിസംഭവം. ഇതുമൂലം ഇവിടെയുള്ള ൬ കുടുംബാംഗങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും വേലായുധന് ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദ്ധനരായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും ബിജെപി മുന്നിട്ടിറങ്ങണമെന്നും വേലായുധന് പ്രസ്താവിച്ചു. സംഭവസ്ഥലം ബിജെപി നേതാക്കളോടൊപ്പം പി.കെ.വേലായുധന് സന്ദര്‍ശിച്ചു. മട്ടന്നൂറ്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി.വി.നാരായണന്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍ പഞ്ചായത്ത് ഭാരവാഹികളായ സി.എം.പ്രദീപന്, കെ.ശ്രീധരന്, കെ.ലക്ഷ്മണന്, കെ.പ്രകാശന് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: