നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക്ഡ്രില്‍ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും അപകടഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും റിഹേഴ്സലായാണ് മോക്ഡ്രില്‍ നടത്തുന്നത്.
വിമാനത്താവളത്തില്‍ അതീവസുരക്ഷാ മേഖലകളായതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഓരോ വര്‍ഷവും എയര്‍പോര്‍ട്ടുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മോക്ഡ്രില്ലുകള് നടത്താറുണ്ട്.
ജെറ്റ് എയര്‍വെയ്സ് വിമാനമാണ് മോക് ഡ്രില്ലിനായി ഉപയോഗിച്ചത്. സിഐഎസ്എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിയാല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍, 20ല്‍ പ്പരം ഏജന്‍സികള്‍ എന്നിവര്‍ പങ്കെടുത്തു.
കൂടാതെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സണ്‍റൈസ് ഹോസ്പിറ്റല്‍, കൊച്ചി സഹകരണമെഡിക്കല്‍ കോളേജ്, എറണാകുളം ജില്ലാ ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ്, മദര്‍ ആമ്പുലന്‍സ്, ആലുവ താലൂക്ക് ആശുപത്രി റെഡ്ക്രോസ് സൊസൈറ്റി, ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ അങ്കമാലി, കെജി ഹോസ്പിറ്റല്‍, കാര്‍മല്‍ ഹോസ്പിറ്റല്‍, നജാത്ത് ഹോസ്പിറ്റല്‍, സാന്‍ജോ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍നിന്നും ഡോക്ടര്‍മാരും ആമ്പുലന്‍സും എത്തി.
ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തിന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഏസികെ നായര്‍, സിഐഎസ്എഫ് കമാണ്ഡന്റ് അജയ് ദഹിയ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.ഷബീര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി.ഗൗരീ ശങ്കര്‍, സീനയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് സി.ദിനേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഡോക്ടര്‍മാര്‍, എയര്‍ലൈന്‍ മാനേജര്‍മാര്‍ വിവിധ ഏജന്‍സികളിലെ ഓഫീസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: